ന്യൂദൽഹി- രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 1150 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 17 ശതമാനമാണ് കേസുകളിൽ വർധന. 24 മണിക്കൂറിനിടെ നാലു മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ മരണസംഖ്യ 5,21,751 ആയി.
നിലവിൽ ആക്ടീവ് കേസുകൾ 11,558 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 954 പേർ കൂടി രോഗമുക്തി നേടിയതായി മൊത്തം രോഗമുക്തി 4,25,08,788 ആയി വർധിച്ചു. രാജ്യത്ത് ഇതുവരെ 4,30, 42,097 പേർക്കാണ് കോവിഡ് ബാധിച്ചത്.