ഗ്രാമീണ മേളക്കിടെ നഗ്‌നനൃത്തം; പത്തുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ് - ഗ്രാമീണ മേളക്കിടെ നഗ്‌നനൃത്തം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഉപ്പംഗല ഗ്രാമത്തില്‍ മേളയില്‍ നഗ്‌നനൃത്തം നടത്തിയതിനാണ് 10 പേരെ ആന്ധ്രാപ്രദേശ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 14, 15 തീയതികളില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗ്രാമീണ മേളയുടെ ഭാഗമായി നഗ്‌ന നൃത്തം അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു.
കിഴക്കന്‍ ഗോദാവരി ജില്ലയിലെ തല്ല്രേവു മണ്ഡലത്തിലെ ഉപ്പംഗല ഗ്രാമത്തിലെ പോലേരുഅമ്മ ജാതരയില്‍ നടത്തിയ 'നഗ്‌നനൃത്തം' വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊരിങ്ക പോലീസ് അന്വേഷണം ആരംഭിച്ചു. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ 10 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

Latest News