Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടതികളെ കള്ളന്മാരില്‍നിന്ന് രക്ഷിക്കണം, അഭിഭാഷകരുടെ പ്രതിഷേധം

അമരാവതി- ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ടൗണിലെ കോടതിയില്‍ നടന്ന മോഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കോടതികളെ കള്ളന്മാരില്‍ നിന്ന് രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് അഭിഭാഷകര്‍ നെല്ലൂര്‍ കോടതി വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ബുധനാഴ്ച രാത്രി നാലാം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന മോഷണം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
സംഭവം ഗൗരവമായി കാണണമെന്നും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍  ഉത്തരവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടിയെന്ന പോലീസിന്റെ പ്രസ്താവനയില്‍ അഭിഭാഷകര്‍ സംശയം ഉന്നയിച്ചു. ഈ മോഷണത്തില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒ

ഒരു സംസ്ഥാന മന്ത്രി ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതിലാണ് അഭിഭാഷകരുടെ ആശങ്ക.

ജുഡീഷ്യറിയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ സംഭവമാണിതെന്ന് അഭിഭാഷകര്‍ വിശേഷിപ്പിച്ചു. കക്കാനി ഗോവര്‍ദ്ധന്‍ റെഡ്ഡി ഉള്‍പ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാക്കിയ വസ്തുക്കള്‍ എടുത്തുകൊണ്ടുപോയെന്നും ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും ഒരു അഭിഭാഷകന്‍ പറഞ്ഞു.
രേഖകളും സീലുകളും ഏതാനും ഇലക്‌ട്രോണിക് വസ്തുക്കളും അടങ്ങിയ ബാഗാണ് കള്ളന്മാര്‍ കൊണ്ടുപോയത്.  
വ്യാഴാഴ്ച രാവിലെ കോടതിയില്‍ എത്തിയപ്പോഴാണ് കോടതി ജീവനക്കാര്‍ മോഷണവിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പിന്നീട് മോഷ്ടിച്ച ബാഗ് പോലീസ് കോടതിക്ക് പുറത്തുള്ള കലുങ്കില്‍ നിന്ന് കണ്ടെടുത്തെങ്കിലും നിരവധി രേഖകള്‍ കാണാതായി.
സംഭവത്തില്‍ രണ്ട് പ്രതികളെ പിടികൂടിയതായി പോലീസ് പറഞ്ഞു. നെല്ലൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിജയ റാവുവാണ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.  

മന്ത്രിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കക്കാനി ഗോവര്‍ദ്ധന്‍ റെഡ്ഡിക്കെതിരെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സോമിറെഡ്ഡി ചന്ദ്രമോഹന്‍ റെഡ്ഡി നല്‍കിയ കേസിലെ രേഖകളാണ് മോഷ്ടിക്കപ്പെട്ടത്.

മുന്‍ മന്ത്രി സോമിറെഡ്ഡിക്ക് വിദേശ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് സര്‍വേപ്പള്ളി എംഎല്‍എ കക്കാനി ഗോവര്‍ദ്ധന്‍ റെഡ്ഡി 2017 ഡിസംബറില്‍ ആരോപിച്ചിരുന്നു. സ്വത്ത് രേഖകളെന്ന് ഉദ്ധരിച്ച് അദ്ദേഹം ഏതാനും രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.

കക്കാനി വ്യാജരേഖ ചമച്ചെന്നും കക്കാനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സോമിറെഡ്ഡി നെല്ലൂര്‍ റൂറല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കക്കാനിക്കെതിരെ കോടതിയില്‍ മാനനഷ്ടക്കേസും ഫയല്‍ ചെയ്തു.

പിന്നീട്, കക്കാനി നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെടുകയും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

 

Latest News