ലണ്ടന്‍- ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും എലിസബത്ത് രാജ്ഞിയെ കാണാനെത്തി. പെസഹാ ദിനത്തില്‍ ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് 'ദി സണ്‍' പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം എലിസബത്ത് രാജ്ഞിക്ക് 96 വയസ്സ് തികയുകയാണ്.
ദി ഇന്‍വിക്റ്റസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹേഗിലേക്കുള്ള യാത്രാ മധ്യേയാണ് ദമ്പതികള്‍ രാജ്ഞിയെ സന്ദര്‍ശിച്ചത്. 2020 മാര്‍ച്ചില്‍ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ആദ്യമായാണ് ഇരുവരും ബ്രിട്ടനിലെത്തിയത്.
വിന്‍ഡ്സര്‍ കാസില്‍ സന്ദര്‍ശനത്തിനിടെ ഹാരിയും മേഗനും ചാള്‍സ് രാജകുമാരനെ കണ്ടതായും 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന മുത്തച്ഛന്‍ എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങില്‍ ഹാരി പങ്കെടുത്തിരുന്നില്ല.