ന്യൂദല്‍ഹി- നഗരത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. മുന്‍കരുതലുകളെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയ ദല്‍ഹി ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതിനിടെ, സ്‌കൂളുകള്‍ അടച്ചിടുന്നത് അവസാനത്തെ മാര്‍ഗമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആവശ്യമെങ്കില്‍ ഭാഗികമായി സ്‌കൂളുകള്‍ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ പഠനം വീണ്ടും തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിസോദിയ പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ടേം -1, ടേം-2 പരീക്ഷാ സിസ്റ്റം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സിലബസ് പൂര്‍ത്തിയാക്കാന്‍ വേനലവധിക്കാലത്ത് ക്ലാസുകള്‍ ക്രമീകരിക്കുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.