Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ സമയം അവസാനിച്ചു

കൊച്ചി- നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം  അവസാനിച്ചു. ഏപ്രില്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അടുത്തയാഴ്ച പരിഗണിക്കും.

കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേസുമായി ബന്ധപ്പെട്ട് ഇനിയും സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ ബോധ്യപ്പെടുത്തും. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതും അന്വേഷണത്തില്‍ കാലതാമസമുണ്ടാക്കി. ഇക്കാരണമുള്‍പ്പടെ കോടതിയെ ബോധ്യപ്പെടുത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്നാകും ആവശ്യപ്പെടുക.

ഇന്നുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ബാക്കിയുള്ള നടപടികളുമാകും സംഘം കോടതിയെ അറിയിക്കുക. സമയം നീട്ടി വാങ്ങി പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് തയാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളില്‍ ഹരജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്.

 

Latest News