Sorry, you need to enable JavaScript to visit this website.

മോഡി സര്‍ക്കാരിനെതിരെ  അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസും

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യുദല്‍ഹി-ബിജെപി മുന്നണി വിട്ട തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനു പിന്നാലെ കോണ്‍ഗ്രസും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അവസരം തേടി അപേക്ഷ നല്‍കി. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രമേയം സഭാ നടപടികളിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറി ജനറലിന് അപേക്ഷ നല്‍കയത്. രണ്ടാം ഘട്ട ബജറ്റ് സമ്മേളനം മൂന്നാഴ്ച പിന്നിടുമ്പോള്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞത്. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടി കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

ടിഡിപിയുടെ അവിശ്വാസ പ്രമേയം ഇതുവരെ പരിഗണിച്ചിട്ടില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് എം.പിമാര്‍ കഴിഞ്ഞ ദിവസവും തങ്ങളുടെ അവിശ്വാസ പ്രമേയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ടി.ഡി.പി എംപിമാരുടെ സംഘം സ്പീക്കര്‍ സുമിത്ര മഹാജനെ നേരിട്ട് കണ്ട് തങ്ങളുടെ പ്രമേയം പരിഗണനക്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ ബഹളം തുടരുന്നതിനാല്‍ വെളളിയാഴ്ചയും  പ്രമേയങ്ങള്‍ പരിഗണിച്ചില്ല. 

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയവുമായി രംഗത്തു വന്നതെങ്കിലും ഈ നീക്കത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കു കൂട്ടല്‍ മറ്റൊന്നാണ്.
 

Latest News