മുംബൈ- രാവിലെ പ്രാതല്‍ അല്‍പ്പം വൈകിയപ്പോള്‍ അമ്മായി അപ്പന് ശുണ്ഠി കയറി. മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്താണ് അമ്മായി അച്ഛന്‍ കണക്കു തീര്‍ത്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 42കാരിയായ മരുമകള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് 76കാരനായ അമ്മായി അപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ചായക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മായി അച്ഛന്‍ റിവോള്‍വര്‍ എടുത്ത് വെടിവെ്ക്കുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ മറ്റേതെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.