പാലക്കാട്- ചൂലന്നൂരില്‍ കുടുംബത്തിലെ നാലുപേര്‍ക്ക് ബന്ധുവിന്റെ വെട്ടേറ്റശ് പരിക്ക്. പ്രതി ഒളിവിലാണെന്ന് പോലീസ്.
ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്ത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ ബന്ധുവാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെയെല്ലാം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുശീലയുടെ സഹോദരിയുടെ മകനാണ് മുകേഷ്. കുടുംബ വഴക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാലുപേരേയും മുകേഷ് വെട്ടിയത്. മുകേഷിന്റെ പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.