തൃശൂര്‍- കുന്ദംകുളം കെ- സ്വിഫ്റ്റ് അപകടത്തില്‍ ബസിന്റെ ഡ്രൈവര്‍ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാന്‍ െ്രെഡവര്‍ സൈനുദ്ദീനും അറസ്റ്റിലായി. ഇരുവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.