ഹരിദ്വാര്‍- ലോകം ശക്തിയെ മാത്രമേ മനസ്സിലാക്കൂ എന്ന തത്വം മനസ്സിലാക്കി അഹിംസയെക്കുറിച്ച് സംസാരിച്ച് വടിയുമായി നടക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരബിന്ദോയുടെയും സ്വപ്നമായ ഇന്ത്യയെന്ന അഖണ്ഡ ഭാരത് 10 അല്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കപ്പെടും. ഹരിദ്വാറില്‍ സന്യാസിമാരെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ഇന്ത്യ അഹിംസയെ കുറിച്ച് സംസാരിക്കും എന്നും പക്ഷേ വടിയും വഹിക്കുമെന്നും അതിന് കാരണം ലോകം ശക്തിയെ മാത്രമേ മനസ്സിലാക്കൂ എന്ന തത്വമാണ് -അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ 2025 വര്‍ഷത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍, ഞാന്‍ പറയുന്നത് 10-15 വര്‍ഷമാണ്. ആ കാലഘട്ടത്തില്‍, സ്വാമി വിവേകാനന്ദനും മഹര്‍ഷി അരബിന്ദോയും സങ്കല്‍പ്പിച്ച ഇന്ത്യയെ നമ്മള്‍ കാണും,' ബുധനാഴ്ച നടന്ന ചടങ്ങില്‍ മോഹന്‍ ഭഗവത് പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെ ഒരുമിച്ച് നടന്നാല്‍ സമൂഹത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.