ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഭക്ഷണശാലയില്‍ എ.സി കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദല്‍ഹിയിലെ ജാമിഅ നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. പാചകവാത സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ക്ക് പരിക്കേറ്റുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എ.സിയുടെ കംപ്രസറാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് തീയണച്ചതായും പോലീസ് അറിയിച്ചു.
നടി സോനം കപൂറിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ വാങ്ങിയ സ്വര്‍ണപ്പണിക്കാരന്‍ പിടിയില്‍ |