ബിഎസ്പി ക്രോസ് വോട്ടിങ് കുരുക്കില്‍; പാര്‍ട്ടി എംഎല്‍എ ബിജെപിയെ പിന്തുണച്ചു

ലഖ്‌നൗ-ഉത്തര്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് തിരിച്ചടിയായി പാര്‍ട്ടി എംഎല്‍എ ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ച് ക്രോസ് വോട്ട് ചെയ്തു. യുപിയില്‍ 10 സീറ്റുകളിലേക്ക് 11 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇവരില്‍ ബിജെപിയുടെ എട്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് ജയമുറപ്പാണ്. ബിജെപി ഒമ്പതാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് മത്സരം കടുപ്പിച്ചത്. അതേസമയം എസ്.പി പിന്തുണയോടെ തങ്ങളുടെ ഏക സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ബിജെപി നീക്കത്തിന് ക്രോസ് വോട്ടിങ് തിരിച്ചടിയായിരിക്കുകയാണ്. 
ബിഎസ്പി എംഎല്‍എ അനില്‍ സിങ് കുമാറാണ് ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത്. കഴിഞ്ഞ ദിവസം ബിഎസ്പി നേതാവ് മായാവതിയുടെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്ത അനില്‍ സിങ് അതുകഴിഞ്ഞ് പോയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലേക്കാണ്. അദ്ദേഹം മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കൂടെ നിര്‍ത്താനുള്ള ബിഎസ്പിയുടെ അവസാന ശ്രമവും പരാജയപ്പെടുകയായിരുന്നു.
 

Latest News