Sorry, you need to enable JavaScript to visit this website.

വേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്കും അയക്കും; പ്രതിപക്ഷത്തിനു മറുപടി നല്‍കി ഭഗവന്ത് മാന്‍

ജലന്ധര്‍-വേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരെ പരിശീലനത്തിനായി ഇസ്രായേലിലേക്കുവരെ അയക്കുമെന്ന് പ്രതിപക്ഷത്തിനു മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.  
ദല്‍ഹിയില്‍നിന്നുള്ള റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനാണ് മറുപടി. ഉന്നത ഉദ്യോഗസ്ഥരെ പരിശീലന ആവശ്യങ്ങള്‍ക്കായി ദല്‍ഹിയിലേക്ക് അയച്ചത് തന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു, 'ങ്കില്‍, പരിശീലന ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മാത്രമല്ല, ഇസ്രായേലിലേക്ക് വരെ അയക്കും. വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നിവയില്‍ ദല്‍ഹി സര്‍ക്കാര്‍ ഇതിനകം വൈദഗ്ധ്യം നേടിയിട്ടുണ്ട്- മാന്‍ കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസം മുമ്പ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അഭാവത്തില്‍ പഞ്ചാബ് സര്‍ക്കാരിലെ നിരവധി ഉദ്യോഗസ്ഥര്‍ ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പഞ്ചാബികള്‍ക്ക് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു പറഞ്ഞതോടെ കൂടിക്കാഴ്ച വിവാദമായി.  
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഭഗവന്ത് മാനെ റബ്ബര്‍ സ്റ്റാമ്പ് എന്നും വിശേഷിപ്പിച്ചു.

 

Latest News