ഗോണ്ട- ഉത്തര്‍പ്രദേശില്‍ വഴക്കുണ്ടാക്കി വേറിട്ട് താമസിച്ച ദമ്പതിമാരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ഒന്നിപ്പിച്ചു.
ഗോണ്ടയിലാണ് സംഭവം. ഇരുവരേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ഒത്തുതീര്‍പ്പിലെത്താന്‍ സഹായിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത ശേഷം ഇരുവരും പരസ്പരം മധുരം തീറ്റിച്ചാണ് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയത്.
പോലീസുകാരുടെ സാന്നിധ്യത്തില്‍ ദമ്പതിമാര്‍ മധുരം കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.