Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് എട്ട് ശതമാനമായി വെട്ടിക്കുറച്ച് ലോകബാങ്ക്

ന്യൂദല്‍ഹി- ഉക്രൈന്‍ പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ തടസ്സങ്ങളും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ചൂണ്ടിക്കാണിച്ച് ലോകബാങ്ക് ഇന്ത്യക്കും മുഴുവന്‍ ദക്ഷിണേഷ്യന്‍ മേഖലക്കും വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ചു.

ഈ മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചാ എസ്റ്റിമേറ്റ്, ഈ സാമ്പത്തിക വര്‍ഷത്തിലെ 8.7% ല്‍ നിന്ന് 2023 മാര്‍ച്ചിലേക്ക് 8% ആയി താഴ്ത്തി. അഫ്ഗാനിസ്ഥാന്‍ ഒഴികെയുള്ള ദക്ഷിണേഷ്യയുടെ വളര്‍ച്ചാ നിരക്ക് 6.6% ആയി കുറച്ചു.
ഇന്ത്യയില്‍, പകര്‍ച്ചവ്യാധികളില്‍ നിന്നും പണപ്പെരുപ്പ സമ്മര്‍ദങ്ങളില്‍ നിന്നും തൊഴില്‍ വിപണിയുടെ  വീണ്ടെടുക്കല്‍ പൂര്‍ണമല്ലെന്ന് ബാങ്ക് പറഞ്ഞു.

'ഉക്രൈനിലെ യുദ്ധം മൂലമുണ്ടായ ഉയര്‍ന്ന എണ്ണ-ഭക്ഷ്യവസ്തു വില ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ലോക ബാങ്ക് ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ് ഹാര്‍ട്ട്വിഗ് ഷാഫര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News