മുംബൈ- ജയിലില്‍ കഴിയുന്ന മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന്റെയും കുടുംബത്തിന്റേയും പേരിലുള്ള എട്ട് വസ്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കില്‍ കേസുമായുള്ള ബന്ധം ആരോപിച്ചാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. മുംബൈ കുര്‍ളയിലുള്ള മൂന്ന് ഫ് ളാറ്റുകളും ബാന്ദ്രയിലുള്ള രണ്ട് ഫ്‌ളാറ്റുകളും ഇ.ഡി കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലുള്ള 147 ഏക്കര്‍ കൃഷി ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്.
നവാബ് മാലിക്കിന്റേയും കുടുംബത്തിന്റേയും സോളിഡസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.
62 കാരനായ നവാബ് മാലിക്ക് സമര്‍പ്പിച്ച ജാമ്യ ഹരജയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കയാണ്. മുംബൈയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നവാബ് മാലിക്ക് അറസ്റ്റിലായത്.