ബിജ്നോര്‍- അല്‍-ഫൈസാന്‍ മുസ്‌ലിം ട്രസ്റ്റ് എന്ന പേരില്‍ 'ശരിഅത്ത് അധിഷ്ഠിത മുസ്‌ലിം ഫണ്ട്' എന്ന പേരില്‍ മുസ്ലിംകളില്‍നിന്ന് കോടികള്‍ തട്ടിയ മുഹമ്മദ് ഫൈസി എന്നയാളെ ബിജ്നോര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മതവിശ്വാസം ചൂഷണം ചെയ്ത് പണം സമാഹരിച്ച ഇയാള്‍ തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയിരുന്നു.
അല്‍-ഫൈസാന്‍ മുസ്ലീം ട്രസ്റ്റിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ഒളിച്ചോടിയതായി ജനുവരിയില്‍ പ്രതിക്കെതിരെ പരാതി ലഭിച്ചതായി നാഗിന പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സുമിത് ശുക്ല പറഞ്ഞു. ട്രസ്റ്റ് നടത്തിയിരുന്ന മുഖ്യപ്രതി സൗദി അറേബ്യയില്‍നിന്ന് ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്.
രാവിലെ ബിജ്നോറില്‍ എത്തിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്റെ സഹോദരിയും മറ്റ് രണ്ട് അംഗങ്ങളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ിയാള്‍ വെളിപ്പെടുത്തി. ഒരു പ്രതിയെക്കൂടി പിടിച്ചു. ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.