ന്യൂയോര്‍ക്ക്- ബ്രൂക്‌ലിന്‍ സബ്വേ മെട്രോ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റത് 16 യാത്രക്കാര്‍ക്ക്. അഞ്ചു പേര്‍ക്കെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. രാവിലെ ന്യൂയോര്‍ക്ക് പ്രാദേശിക സമയം 8.30 ഓടെയായിരുന്നു വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തിരക്കേറിയ സമയത്ത് ആള്‍ക്കൂട്ടത്തിന് നടുവിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തിയ അക്രമിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വെടിവെച്ചയാള്‍ പ്രദേശവാസി തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. വെടിവെപ്പുണ്ടായതോടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു.