കൊറോണ നിയന്ത്രണം ലംഘിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിഴ

ലണ്ടന്‍- കര്‍ശനമായ കൊറോണ വൈറസ് ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ധനമന്ത്രി ഋഷി സുനക്കും പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൊവ്വാഴ്ച അറിയിച്ചു.

ജോണ്‍സന്റെ ജീവനക്കാര്‍ മദ്യം നിറച്ച പാര്‍ട്ടികള്‍ ആസ്വദിച്ചതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡൗണിംഗ് സ്ട്രീറ്റിലെയും കാബിനറ്റ് ഓഫീസിലെയും 12 ഒത്തുചേരലുകള്‍ പോലീസ് പരിശോധിച്ചു, ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നെ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്  ഉദ്ദേശിക്കുന്നതായി അറിയിപ്പ് ലഭിച്ചതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴില്ലെന്നും വക്താവ് പറഞ്ഞു.

 

 

Latest News