കൊച്ചി- നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശ്രീനിവാസന് നല്‍കിയിരുന്ന വെന്റിലേറ്റര്‍ സഹായം നീക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു.
അങ്കമാലി അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയിലാണ് നിലവില്‍ ശ്രീനിവാസന്‍ ചികിത്സയിലുള്ളത്. മാര്‍ച്ച് 30നാണ് നെഞ്ചുവേദനെയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ബൈപ്പാസ് സര്‍ജറി നടത്തി.
ഇതിനിടയില്‍ സോഷ്യല്‍മീഡിയയില്‍ തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള വാര്‍ത്തകളോടു നടന്‍ പ്രതികരിച്ചിരുന്നു.