റിയാദ് - സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമാക്കാന്‍ സ്വീകരിക്കുന്ന സംവിധാനമാണ് ജ്വല്ലറി മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൗദി ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സിലെ ദേശീയ ജ്വല്ലറി കമ്മിറ്റി പറഞ്ഞു. നിരവധി രാജ്യങ്ങള്‍ സ്വര്‍ണത്തെ മൂല്യവര്‍ധിത നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിക്കു മാത്രം മൂല്യവര്‍ധിത നികുതി ഈടാക്കുന്ന രാജ്യങ്ങളുമുണ്ട്. സൗദിയിലും പണിക്കൂലിക്കു മാത്രമായി മൂല്യവര്‍ധിത നികുതി പരിമിതപ്പെടുത്തേണ്ടതാണ്.
സൗദിയില്‍ നാണയ രൂപത്തിലും ബിസ്‌കറ്റ് രൂപത്തിലുമുള്ള സ്വര്‍ണത്തിന് കസ്റ്റംസ് തീരുവയും മൂല്യവര്‍ധിത നികുതിയും ബാധകമല്ല. നിയമലംഘനങ്ങള്‍ക്ക് മുന്‍കൂട്ടി വാണിംഗ് നോട്ടീസ് നല്‍കാതെ ഭീമമായ തുക പിഴ ചുമത്തുന്നതും ജ്വല്ലറി മേഖല നേരിടുന്ന വെല്ലുവിളിയാണ്. നൂറു ശതമാനം സൗദിവല്‍ക്കരണം ബാധകമാക്കിയത് മറ്റൊരു വെല്ലുവിളിയാണ്.