എറണാകുളം- ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് ക്രൈംബ്രാഞ്ച് ആരോപണം. ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ വിചാരണകോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറൻസിക് പരിശോധനാ ഫലങ്ങളും കോടതിയെ ബോധ്യപ്പെടുത്തും.