Sorry, you need to enable JavaScript to visit this website.

ജാർഖണ്ഡിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

റാഞ്ചി- ജാർഖണ്ഡിലെ ദിയോഗറിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ടു പേർ മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്തിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോപ് വേയിലുണ്ടായിരുന്ന 12 ട്രോളികളിൽ അറുപതിലേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.  ദിയോഗറിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രുകുത് പഹറിൽ പ്രവർത്തിക്കുന്ന കേബിൾ കാറുകളാണ് കൂട്ടിയിടിച്ചത്. ദേശീയ ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
 

Latest News