കുമ്പളം പഞ്ചായത്ത് ഓഫീസില്‍ യുവാവ് മരിച്ച  നിലയില്‍, കൊലപാതകമെന്ന് സംശയം 

കൊച്ചി-  കുമ്പളം പഞ്ചായത്ത് ഓഫിസ് വളപ്പില്‍ കുമ്പളം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശത്തെ ഗുണ്ട വടിവാള്‍ ഉണ്ണിയുടെ മകന്‍ രഞ്ജിത്താണ് മരിച്ചത്. മുഖത്തു മര്‍ദനമേറ്റു ചോരയൊലിച്ചിട്ടുണ്ട്. ആരെങ്കിലും കൊന്നു കൊണ്ടുവന്നിട്ടതാണെന്നു സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കു ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തുമെന്ന് പോലീസ് പറഞ്ഞു.
 

Latest News