കൊച്ചി-കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായിരിക്കും കൂടുതല്‍ മഴയ്ക്ക് സാധ്യത. നിലവിലെ മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ്.