ബംഗളൂരു- ബംഗളൂരുവിലെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി മസ്തിഷ്‌കാഘാതം അതിജീവിച്ചു. മൂന്നു ദിവസം മുമ്പാണ് രക്തസമ്മര്‍ദം കൂടിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി.മുജീബ് റഹ്്മാന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഇന്നലെ ബാംഗ്ലൂരിലെ
ആസ്റ്റര്‍ ഹോസ്പിറ്റലില്‍ അബ്ദുന്നാസര്‍ മഅ്ദനി സാഹിബിനെ സന്ദര്‍ശിച്ചു.
രണ്ടു ദിവസം മുമ്പ് സംഭവിച്ച ചെറിയ സ്‌ട്രോക്കിനെ തുടര്‍ന്നാണ്
അദ്ദേഹം വീണ്ടും ഹോസ്പിറ്റലിലായത്.അപാരമായ ദൈവാനുഗ്രഹത്താല്‍
സ്‌ട്രോക്കിനെ വലിയ അളവില്‍ മറികടക്കാന്‍ അദ്ദേഹത്തിനിപ്പോള്‍ സാധിച്ചിട്ടുണ്ട്.
ഭരണകൂടവേട്ടയില്‍നിരന്തരമായിമനുഷ്യാവകാശങ്ങള്‍ധ്വംസിക്കപ്പെട്ട മതപണ്ഡിതനുംസമുദായ നേതാവുമാണദ്ദേഹം.അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട്നമുക്ക് യോജിക്കാം, വിയോജിക്കാം. എന്നാല്‍, ഭരണകൂട വേട്ടക്ക് നേരെയുള്ള പൗരാവലിയുടെ മൗനം മാപ്പര്‍ഹിക്കാത്തതാണ്.
ഒന്നര പതിറ്റാണ്ടിലേറെയായിതാനനുഭവിച്ച ജയില്‍വാസവുംഇപ്പോള്‍ ബാംഗ്ലൂരില്‍
അനുഭവിച്ച് കൊണ്ടിരിക്കുന്ന ഏകാന്തവാസവും അദ്ദേഹത്തിന്റെ മനസ്സിനെ
ഒട്ടും തളര്‍ത്തിയിട്ടില്ല.
ശരീരം തളരുമ്പോഴും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അചഞ്ചലമായ ദൈവവിശ്വാസമാണ് അദ്ദേഹത്തിന്റെ ഈ ഉള്‍ക്കരുത്തിന്നാധാരം. നിരവധി രോഗങ്ങളോട് പൊരുതുന്ന മഅ്ദനി സാഹിബിന്റെ രോഗശമനവും ആരോഗ്യവും ദീര്‍ഘായുസ്സും നമ്മുടെ റമദാന്‍ പ്രാര്‍ഥനയില്‍ നിന്നും
വിട്ടുപോകാന്‍ പാടില്ലാത്തതാണ്. നാഥന്‍ പൂര്‍ണ ശിഫ നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍
മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന് അയ്യൂബിയുടെ വീഡിയോ സന്ദേശം