ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയെ പരിഹസിച്ച് രാഹുല്‍ നടത്തിയ ഗബ്ബര്‍ സിങ് ടാക്സ് എന്ന പ്രയോഗവും ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ ആയുധമാക്കിയ വികസനത്തിന് വട്ടായി എന്ന പ്രയോഗവും പഠിപ്പിച്ചത് കേബ്രിജ് അനലറ്റിക്കയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കേംബ്രിജ് അനലറ്റിക്കയുമായുള്ള ബന്ധം അഞ്ച് മാസം മുമ്പ് പുറത്തുവന്നതാണെന്നും മന്ത്രി ആരോപിച്ചു.
എന്നാല്‍, കുപ്രചാരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഇറാഖില്‍ 39 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ അപഹരിച്ചുവെന്ന ആരോപണം നേരിടുകയാണ് കേംബ്രിജ് അനലറ്റിക്ക.