ഇസ്ലാമാബാദ്- അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്ത് തടവിലാക്കില്ലെന്ന്
പിഎംഎല്‍-എന്‍ നേതാവും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫ്. ഇദ്ദേഹം പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച രാത്രി വൈകി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇംറാന്‍ ഖാന് പ്രധാനമന്ത്രി പദം നഷ്ടമാകുന്നത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 174 പേര്‍ ഇമ്രാന്‍ ഖാനെതിരെ വോട്ടുചെയ്തു. ഈ സമയത്ത് അദ്ദേഹം ദേശീയ അസംബ്ലിയില്‍ ഉണ്ടായിരുന്നില്ല.
അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നതിന് മുമ്പുതന്നെ അദ്ദേഹം പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ദേശീയ അസംബ്ലിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പിഎംഎല്‍-എന്‍ നേതാവും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിക്കാന്‍ തിരക്കുകൂട്ടി.
പാകിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കില്ലെന്ന് പി.എം.എല്‍-എന്‍ വ്യക്തമാക്കുന്നത്.