ഇസ്ലാമാബാദ്- പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം പാക് പാര്‍ലമെന്റില്‍ പാസ്സായി. ശനിയാഴ്ച രാത്രി വൈകി നടന്ന വോട്ടെടുപ്പിലാണ് ഇംറാന് പരാജയം സമ്മതിക്കേണ്ടിവന്നത്.
പാര്‍ലമെന്ററി നടപടിക്രമങ്ങളിലെ കാലതാമസത്തെച്ചൊല്ലി വിമര്‍ശനം ഉയരുന്നതിനിടെ, രാജ്യത്തെ ശക്തനായ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഖാനെ പ്രധാനമന്ത്രി കണ്ടതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
ശനിയാഴ്ച മൂന്ന് തവണ സഭ നിര്‍ത്തിവച്ച ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ-ഇ-ഇന്‍സാഫ് പാര്‍ട്ടി അംഗവും ലോവര്‍ ഹൗസ് സ്പീക്കറുമായ അസദ് ഖൈസര്‍ രാജി പ്രഖ്യാപിച്ചത് ചേംബറില്‍ നാടകീയത വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നു അദ്ദേഹം പറഞ്ഞു.
ഖാന്റെ സഖ്യകക്ഷികള്‍ കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം തടയുകയും പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇടപെട്ട് വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ വിദേശ ഗൂഢാലോചന ഉണ്ടെന്നാണ് ഇംറാന്‍ അനുയായികളുടെ വാദം.
69 കാരനായ ഖാന്‍ സൈന്യത്തിന്റെ പിന്തുണയോടെ 2018 ലാണ് അധികാരത്തിലെത്തിയത്. എന്നാല്‍ സഖ്യകക്ഷികള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ നിന്ന് രാജിവച്ചതോടെ അദ്ദേഹത്തിന് പാര്‍ലമെന്ററി ഭൂരിപക്ഷം നഷ്ടപ്പെട്ടു.
കോവിഡ് 19 ബാധിച്ച സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോ പാക്കിസ്ഥാനെ അഴിമതിരഹിതവും സമ്പന്നവുമായ രാഷ്ട്രമാക്കി മാറ്റുമെന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനോ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.
രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റ് താരം, തന്നെ മാറ്റാനുള്ള ഏത് നീക്കത്തിനെതിരെയും 'സമരം' നടത്തുമെന്ന് പ്രതിജ്ഞയെടുത്തു.
സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ഇംറാന്‍ ഖാന്‍ ധിക്കരിക്കുന്നതായി തോന്നുന്നുവെന്ന് ഫ്രൈഡേ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നജാം സേത്തി പറഞ്ഞു.
'അതിനര്‍ത്ഥം അദ്ദേഹം ഒന്നുകില്‍ രാഷ്ട്രീയമായി ആത്മഹത്യാ പാതയിലാണെന്നോ അല്ലെങ്കില്‍ സൈനികഘടകങ്ങളില്‍ നിന്നുള്ള അവസാന നിമിഷ പിന്തുണ പ്രതീക്ഷിച്ച് ചെറുത്തുനില്‍പ്പ് തുടരാന്‍ ശ്രമിക്കുന്നെന്നോ ആണ്- സൈന്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചത്തെ സെഷന്‍ നിര്‍ത്തിവക്കുന്നതിന് മുമ്പ് വോട്ടെടുപ്പ് മുന്‍ഗണനാക്രമത്തില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലോവര്‍ ഹൗസ് സ്പീക്കറോട് ഷഹ്ബാസ് ശരീഫ് അഭ്യര്‍ഥിച്ചു. കോടതി ഉത്തരവ് സത്യമായും ആത്മാര്‍ഥമായും നടപ്പാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.