പൂനെ- പൂനെ റെയില്‍വെ സ്റ്റേഷനു സമീപത്തെ പൊതു ശുചിമുറിയില്‍ 12കാരി ബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അമ്മ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രതിയുടെ വയസ്സ് 35 ആണെന്ന് അനുമാനിക്കുന്നതായും പോലീസ് പറഞ്ഞു. വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെ ശുചിമുറിയിലേക്കു പോയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയാണ് അമ്മയെ വിവരം അറിയിച്ചത്. പ്രതിക്കായി തിരച്ചില്‍ നടത്തി വരികയാണ്.