കൊച്ചി - യു.കെയില്‍ മലയാളി നഴ്സിന് ചീഫ് നഴ്സിംഗ് ഓഫിസര്‍ (സി.എന്‍.ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവാണ് ഈ ബഹുമതിക്ക് അര്‍ഹയായത്. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റ് ഹീമറ്റോളജി വിഭാഗത്തിലെ സര്‍വീസ് ലീഡ് ആന്‍ഡ് അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറാണ് ആശ. ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ചീഫ് നഴ്സിങ് ഓഫിസര്‍ അക്കോസ്യ ന്യാനിന്‍ ആശയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു.
ജോലിയിലെ മികവിനും അതിനുപരിയായി ചെയ്യുന്ന സേവനങ്ങള്‍ക്കുമുള്ള അംഗീകാരമായിട്ടാണ് സി.എന്‍.ഒ അവാര്‍ഡ് നല്‍കുന്നത്. സ്‌പെഷലിസ്റ്റ് സീനിയര്‍ നഴ്‌സിങ് ടീമിന്റെ ഭാഗമായി നടത്തിയിട്ടുള്ള സേവനങ്ങള്‍, പുതുതായി കേരളത്തില്‍ നിന്നും ട്രസ്റ്റില്‍ വന്ന നഴ്സുമാര്‍ക്കു നല്‍കി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് ആശ മാത്യുവിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.