മസ്ജിദുല്‍ ഹറാമില്‍ പുതിയ മിമ്പര്‍ സ്ഥാപിച്ചു

മക്ക- മസ്ജിദുല്‍ ഹറാമില്‍ പുതിയ മിമ്പര്‍ സ്ഥാപിച്ചു. ഇരു ഹറം കാര്യ വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ആണ് ഉദ്ഘാടനം ചെയ്തത്. 3.4 മീറ്റര്‍ ഉയരവും 1.20 മീറ്റര്‍ വീതിയുമുള്ള ഈ മിമ്പര്‍ ശബ്ദ സജ്ജീകരണങ്ങളുളളതും മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്നതുമാണ്.
പള്ളിയുടെ വിവിധ വശങ്ങളുടെയും ഇടനാഴികളുടെയും വാസ്തു വിദ്യ തത്വശാസ്ത്രം അതിന്റെ രൂപകല്‍പനയിലും നിര്‍മാണത്തിലും പരിഗണിച്ചിട്ടുണ്ട്. പുരാതന ഹറമിന്റെ കൊത്തുപണികളും മിനാരങ്ങളുടെ ചന്ദ്രക്കലയും കഅ്ബയെ അഭിമുഖീകരിക്കുന്ന മാര്‍ബിള്‍ കമാനങ്ങളിലെ ദൈവ വചനങ്ങളുമെല്ലാം രൂപകല്‍പനയില്‍ സമ്മേളിച്ചിട്ടുണ്ട്

Latest News