കൊച്ചി-സിൽവർ ലൈനിന്റെ പേരിൽ റെയിൽവേയുടെ ഭൂമിയുടെ കല്ലിടരുതെന്ന് സംസ്ഥാനത്ത് കേന്ദ്രത്തിന്റെ രേഖാമൂല നിർദ്ദേശം. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. സിൽവർ ലൈനിന് സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. സാമൂഹികാഘാതപഠനം നടത്താൻ സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്. പദ്ധതിയുടെ ഡി.പി.ആറിന് ഇതേവരെ അന്തിമ അനുമതിയും സാമ്പത്തിക അനുമതിയും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.