ബംഗളൂരു- പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ഉയർന്ന രക്തസമർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകം വിടരുത് എന്ന യാത്രാവിലക്ക് പ്രകാരം ബംഗളൂരുവിലാണ് മഅ്ദനി കഴിയുന്നത്. എമർജൻസി മെഡിക്കൽ കെയറിന് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 2014 മുതൽ സുപ്രീം കോടതി നിർദ്ദേശിച്ച കടുത്ത ജാമ്യവ്യവസ്ഥകൾ അനുസരിച്ച് ബംഗളൂരുവിൽ കഴിഞ്ഞുവരികയാണ് മഅ്ദനി.