ജനീവ- ഉക്രൈനിലെ ബുച്ചയിൽ നൂറുകണക്കിന് പേരെ കൂട്ടക്കുരുതി നടത്തി എന്നാരോപിച്ച് റഷ്യയെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജനറൽ അസംബ്ലിയാണ് തീരുമാനമെടുത്തത്.
യുഎന്നിന്റെ നടപടിയിൽ നന്ദിയുണ്ടെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യു.എന്നിന്റെ മനുഷ്യാവകാശ സമിതിയിൽ യുദ്ധക്കുറ്റവാളികൾക്കു സ്ഥാനമില്ലെന്നും ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ പറഞ്ഞു. ബുച്ചയിൽ മൂന്നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. തെരുവുകളിലടക്കം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, സിവിലിയൻമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ പറഞ്ഞു.