ശ്രീനഗര്‍- ജെ ആന്റ് കെ ബാങ്കിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ലയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ജെ ആന്റ് കെ ബാങ്ക് ചെയര്‍മാന്‍ മുഷ്താഖ് അഹമദ് ശൈഖിനെതിരെ സിബിഐ കേസെടുത്തിരുന്നു. നിക്ഷേപങ്ങളും വായ്പകളും അനുവദിക്കുന്നതില്‍ വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. സിബിഐ അന്വേഷണത്തിനു പിന്നാലെയാണ് കള്ളപ്പണം തടയല്‍ നിയമപ്രകാരം ഇ.ഡിയും കേസില്‍ നടപടികള്‍ ആരംഭിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഇ.ഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദുരുപയോഗം ചെയ്യുകയാണെന്ന് നാഷനല്‍ കോണ്‍ഫറന്‍ ആരോപിച്ചു. ഉമര്‍ അന്വേഷണവുമായി സഹകരിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.