ലണ്ടന്‍-എമര്‍ജന്‍സി സര്‍വീസിലേക്ക് വിളിച്ച് പിസ്സ ഓര്‍ഡര്‍ ചെയ്യുന്നതു പോലെ സംസാരിച്ച യുവതിയെ തേടി പോലീസ് കുതിച്ചെത്തി. ഇംഗ്ലണ്ടിലെ നോര്‍ത്ത് യോക് ഷെയറിലാണ് സംഭവം.
ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി സഹ യാത്രക്കാരന്‍ ഉപദ്രവിക്കുമോ എന്നു ഭയന്നാണ് എമര്‍ജന്‍സി സര്‍വീസിലേക്ക് വിളിച്ച് പിസ്സ ഓര്‍ഡര്‍ ചെയ്തത്. തിരിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുവതി യെസ്, നോ എന്നിങ്ങനെ മത്രം മറുപടി നല്‍കിയതോടെ എമര്‍ജന്‍സി നമ്പര്‍ എടുത്തയാള്‍ക്ക് യുവതി അപകടത്തിലാണെന്ന് മനസ്സിലായി.
999 നമ്പറില്‍ വിളിച്ച യുവതി ടേക്ക്എവേ പിസ്സ കമ്പനിയിലുള്ളവരോട് സംസാരിക്കുന്നതായാണ് നടിച്ചത്. പിസ്സ ഇല്ലെന്നോ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമെ 999 ഉപയോഗിക്കാവൂ എന്നൊന്നും ഫോണ്‍ എടുത്തയാള്‍ പറഞ്ഞില്ല. കൂടുതല്‍ ചോദ്യങ്ങളിലൂടെ ബസിന്റെ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു.
പോലീസ് എത്തി 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍ നടപടികളൊന്നും സ്വീകരിക്കാതെ വിട്ടയച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. നിങ്ങള്‍ അപകടത്തിലാണോ എന്ന ചോദ്യത്തിന് യുവതി യെസ് എന്നു മറുപടി നല്‍കിയതോടെയാണ് സ്ത്രീക്ക് ഭീഷണിയുണ്ടെന്ന കാര്യം സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹയാത്രക്കാരനെ കണ്ട് ഭയന്നാണ് യുവതി എമര്‍ജന്‍സി സര്‍വീസിലേക്ക് വിളിച്ചത്. വെറും ഭയമായതു കൊണ്ട് അറസ്റ്റിലായ ആളെ വിട്ടയക്കുകയും ചെയ്തു.