ന്യൂദല്‍ഹി- ഈ സമ്മേളനത്തിലെ അവസാന പ്രസംഗം മലയാളത്തില്‍ നടത്തി നടന്‍ സുരേഷ് ഗോപി എം.പി.
രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ 72 എം.പിമാരിലൊരാളാണ് സുരേഷ് ഗോപി. ജൂലൈയിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്.
പ്രസംഗത്തില്‍ ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.തുടര്‍ന്നാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അദ്ദേഹത്തെ പ്രശംസിച്ചത്.
എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പിക്കുന്നു. ഈ നിവേദനം കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ഇത് മാസ്‌ക് ആണോ അതോ താടിയാണോ എന്ന ഉപരാഷ്ട്രപതിയുടെ ചോദ്യം സഭയില്‍ ചിരി പടര്‍ത്തി.