ലഖ്‌നൗ- ആധാര്‍ കാര്‍ഡില്‍ മധുവിന്റെ അഞ്ചാമത്തെ കുട്ടിയെന്ന് പേര് രേഖപ്പെടുത്തിയ പെണ്‍കുട്ടിക്ക് ഒടുവില്‍ സ്‌കൂള്‍ അഡ്മിഷന്‍ ശരിയായി. യു.പി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബദാവൂനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കിയത്.
ആധാര്‍ കാര്‍ഡിലെ മകളുടെ പേരുകണ്ട് അധ്യാപകര്‍ കളിയാക്കിയെന്നും പ്രവേശനം നല്‍കിയില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. പെണ്‍കുട്ടിക്ക് സ്്കൂളില്‍ അഡ്മിഷന്‍ നല്‍കിയെന്നും ആധാര്‍ കാര്‍ഡില്‍ പേരു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.