ന്യൂദല്‍ഹി- കോണ്‍ഗ്രസിന് ഇനി മുന്നോട്ടുള്ള വഴി മുമ്പത്തെക്കാളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും അത് പാര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തേയും തിരിച്ചുവരാനുള്ള ശേഷിയേയും പരീക്ഷിക്കുന്നതായിരിക്കുമെന്നും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ ഐക്യം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സോണിയ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈയിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നുവെന്നും സോണിയ വിശേഷിപ്പിച്ചു.
"സമീപകാല തെരഞ്ഞെടുപ്പു ഫലങ്ങള്‍ നിങ്ങളെ എത്രത്തോളം നിരാശപ്പെടുത്തി എന്നതിന് കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അവ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. നമ്മുടെ പ്രകടനം വിലയിരുത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒരിക്കല്‍ യോഗം ചേര്‍ന്നു. മറ്റു സഹപ്രവര്‍ത്തകരേയും ഞാന്‍ കണ്ടു. നമ്മുടെ സംഘടനയെ എങ്ങനെ ശക്തിപ്പെടുത്തണം എന്നതു സംബന്ധിച്ച് പല നിര്‍ദേശങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. അവയില്‍ പലതും വളരെ പ്രധാനപ്പെട്ടതാണ്. അവ ഞാന്‍ പരിഗണിക്കുന്നുമുണ്ട്"- സോണിയ യോഗത്തില്‍ പറഞ്ഞു.
ഒരു ചിന്തന്‍ ശിബിരം സംഘടിപ്പിക്കേണ്ടത് വളരെ ആവശ്യമാണെന്നും ഇതു വഴി കൂടുതല്‍ പാര്‍ട്ടി നേതാക്കളുടേയും പ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ അറിയാന്‍ കഴിയുമെന്നും സോണിയ പറഞ്ഞു. വ്യക്തമായ ഒരു മാര്‍ഗരേഖ തയാറാക്കുന്നതിനും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ഏതെല്ലാമെന്ന് തീരുമാനിക്കാനും ഇവര്‍ക്കെല്ലാം സഹായിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. "നമ്മുടെ വിശാലമായ സംഘടനയില്‍ എല്ലാ തലത്തിലും ഐക്യമുണ്ടാകേണ്ടത് പരമപ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതിനായി ആവശ്യമായതെല്ലാം ചെയ്യാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണ്"- സോണിയ വ്യക്തമാക്കി.
कांग्रेस अध्यक्षा श्रीमती सोनिया गांधी जी ने कांग्रेस संसदीय दल की बैठक को सम्बोधित किया।
— Congress (@INCIndia) April 5, 2022
कांग्रेस संसदीय दल की बैठक में महत्वपूर्ण मुद्दों पर चर्चा की। pic.twitter.com/P3y53SYoJF