Sorry, you need to enable JavaScript to visit this website.

നവരാത്രി ദിവസങ്ങളിൽ ഇറച്ചിക്കടകൾ അടച്ചിടണമെന്് ദൽഹി കോർപ്പറേഷൻ

ന്യൂദൽഹി- നവരാത്രി ദിവസങ്ങിൽ ദൽഹിയിലെ ഇറച്ചി കടകൾ അടച്ചിടണമെന്ന് സൗത്ത് ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടു. നവരാത്രി ഉത്സവം നടക്കുന്ന ഒമ്പത് ദിവസങ്ങളിൽ ഭക്തർ സസ്യേതര ഭക്ഷണം, മദ്യം, ചില സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഈസ്റ്റ് ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്യാം സുന്ദർ അഗർവാൾ പറഞ്ഞു. 

നവരാത്രി ദിവസങ്ങളിൽ ആളുകൾ ദേവിയെ ആദരിക്കുന്നതിനും തങ്ങൾക്കും കുടുംബത്തിനും അനുഗ്രഹം തേടുന്നതിനും ക്ഷേത്രം സന്ദർശിക്കുന്നു. ഈ ദിവസങ്ങളിൽ ആളുകൾ ഭക്ഷണത്തിൽ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കുന്നത് പോലും ഉപേക്ഷിക്കാറുണ്ട്. തുറന്നതോ ക്ഷേത്രങ്ങൾക്ക് സമീപമോ മാംസം വിൽക്കുന്നത് അവരെ അസ്വസ്ഥരാക്കും. 
ദിവസേന ക്ഷേത്രദർശനം നടത്തുമ്പോൾ ഇറച്ചിക്കടകൾ കാണുമ്പോൾ ഭക്തരുടെ മതവിശ്വാസങ്ങളെയും വികാരങ്ങളെയും ബാധിക്കുമെന്നും മേയർ പറഞ്ഞു. ചില ഇറച്ചിക്കടകൾ ഓടകളിലോ റോഡരികിലോ മാലിന്യം തള്ളുന്നു. തെരുവ് നായ്ക്കൾ അവ ഭക്ഷിക്കുന്നു. ഇത് വൃത്തിഹീനത മാത്രമല്ല, വഴിയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയുമാണ്. ഈ കാലയളവിൽ ഇറച്ചിക്കടകൾ അടച്ചാൽ ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News