അമൃതസര്‍- പ്രകോപനപരമായ പ്രസ്താവന, ശത്രുത വളര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ദല്‍ഹി ബി.ജെ.പി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തു.
മൊഹാലി സ്വദേശിയായ എ.എ.പി നേതാവ് സണ്ണി അലുവാലിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
പ്രകോപനപരവും തെറ്റായതുമായ പ്രസ്താവനകള്‍ ബഗ്ഗ നടത്തിയെന്ന് അലുവാലിയ പരാതിയില്‍ ആരോപിച്ചു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആക്രമണത്തിന് വിധേയനായ ബഗ്ഗ, തന്നെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് സംഘം ദല്‍ഹിയിലെ വീട്ടില്‍ എത്തിയതായി ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. പഞ്ചാബിലും എ.എ.പിയാണ് അധികാരത്തിലുള്ളത്.