ബംഗളൂരു-ആളുകള്‍ ഹലാല്‍ മാംസമോ മറ്റേതെങ്കിലും തരത്തിലുള്ള മാംസമോ കഴിക്കണമോ എന്നത് ഒരു പ്രശ്‌നമല്ലെന്നും എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിത്ത് പാകാന്‍ വലതുപക്ഷ ഗ്രൂപ്പുകള്‍ ഇത് ഒരു പ്രധാന പ്രശ്‌നമാക്കി മാറ്റുകയാണെന്നും കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനങ്ങളുടെയോ ജനങ്ങളുടെ ജീവിതവുമായോ ബന്ധപ്പെട്ട വിഷയങ്ങളല്ല ഇവര്‍ ചര്‍ച്ചാ വിഷയമാക്കുന്നത്. അവര്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കുകയും സമൂഹത്തിലെ സമാധാനം തകര്‍ക്കുകയും ചെയ്യുന്നു, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതിനിടെ സിദ്ധരാമയ്യ പറഞ്ഞു.