പുതുക്കോട്ടൈ-തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരേ ആക്രമണം. പുതുക്കോട്ടൈ ജില്ലയിലാണ് സംഭവം. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് അഞ്ചിന് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. പിന്നാലെ ബിജെപി നേതാവായ എച്ച് രാജ പെരിയാര്‍ പ്രതിമയും തകര്‍ക്കപ്പെടേണ്ടതാണെന്ന പരാമര്‍ശം നടത്തിയിരുന്നു. രാജയുടെ പരാമര്‍ശത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരേ ആക്രമണം നടന്നു. ഇതിന്റെ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം.