ന്യൂദല്‍ഹി- യു.എസ് എംബസിക്ക് പുറത്തുള്ള സൈന്‍ബോര്‍ഡ് നശിപ്പിക്കുകയും യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ പോസ്റ്റര്‍ പതിക്കുകയും ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഹിന്ദുസേന ഏറ്റെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയാണ് വിവരം ലഭിച്ചതെന്ന് ഡിസിപി (ന്യൂഡല്‍ഹി) അമൃത ഗുഗുലോത്ത് പറഞ്ഞു. പ്രതിയായ പവന്‍ കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ താന്‍ വിഷ്ണു ഗുപ്തയ്ക്കൊപ്പം (ഹിന്ദു സേന ദേശീയ പ്രസിഡന്റ്) യു.എസ് എംബസിക്ക് സമീപം എത്തിയതായും ഗുപ്തയുടെ നിര്‍ദ്ദേശപ്രകാരം സൈന്‍ബോര്‍ഡില്‍ പോസ്റ്റര്‍ ഒട്ടിച്ചതായും ഗുപ്ത അത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ദല്‍ഹി പ്രിവന്‍ഷന്‍ ഓഫ് ഡിഫേസ്‌മെന്റ് ഓഫ് പ്രോപ്പര്‍ട്ടി ആക്ട്, 2007 ന്റെ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഡി.സി.പി പറഞ്ഞു.