ഇസ്‌ലാമാബാദ്- തന്നെ നീക്കം ചെയ്യാനുള്ള നീക്കം അമേരിക്കയുടെ പിന്തുണയോടെയുള്ള ഭരണമാറ്റ ശ്രമമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു. ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്.
'എന്നെ പുറത്താക്കാനുള്ള നീക്കം പാക്കിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കയുടെ നഗ്‌നമായ ഇടപെടലാണെന്ന് ഖാന്‍ ഒരു കൂട്ടം വിദേശ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ അമേരിക്ക ഇക്കാര്യം നിഷേധിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.