റോം- ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഇതുവരെ പരോക്ഷമായി വിമര്‍ശിച്ചിട്ടില്ലാത്ത ഫ്രാന്‍സിസ് മാര്‍പാപ്പ ഇതാദ്യമായി പരസ്യ വിമര്‍ശവുമായി രംഗത്തെത്തി. ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി ഒരു 'ശക്തന്‍' സംഘര്‍ഷം വളര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 24-ന് ആരംഭിച്ച സൈനിക നടപടി, പ്രദേശം പിടിച്ചടക്കാനല്ല, മറിച്ച് അയല്‍വാസിയെ നിസ്സൈനികവല്‍ക്കരിക്കാനും 'നിര്‍വീര്യമാക്കാനും' രൂപകല്‍പ്പന ചെയ്ത 'പ്രത്യേക സൈനിക നടപടി'യാണെന്നാണ് റഷ്യയുടെ ന്യായം. എന്നാല്‍ ഈ വാദം തള്ളിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒരു യുദ്ധം തന്നെയാണെന്ന് വിശേഷിപ്പിച്ചു.
'യൂറോപ്പിന്റെ കിഴക്ക് നിന്ന്, സൂര്യോദയത്തിന്റെ നാട്ടില്‍ നിന്ന്, ഇപ്പോള്‍ യുദ്ധത്തിന്റെ ഇരുണ്ട നിഴലുകള്‍ പടര്‍ന്നിരിക്കുന്നു. മറ്റ് രാജ്യങ്ങളിലെ അധിനിവേശങ്ങളും ക്രൂരമായ തെരുവ് പോരാട്ടങ്ങളും ആണവ ഭീഷണികളും വിദൂര ഭൂതകാലത്തിന്റെ ഭീകരമായ ഓര്‍മ്മകളാണെന്ന് ഞങ്ങള്‍ കരുതുന്നു'- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മെഡിറ്ററേനിയന്‍ ദ്വീപ് രാഷ്ട്രത്തില്‍ എത്തിയ ശേഷം മാള്‍ട്ടീസ് അധികാരികളെ അഭിസംബോധന ചെയ്ത് മാര്‍പ്പാപ്പ പറഞ്ഞു.
'എന്നിരുന്നാലും, മരണവും നാശവും വിദ്വേഷവും മാത്രം ഉണര്‍ത്തുന്ന യുദ്ധത്തിന്റെ മഞ്ഞുമൂടിയ കാറ്റ് അനേകം ആളുകളുടെ ജീവിതത്തിലേക്ക് ശക്തമായി വീശുകയും നമ്മെയെല്ലാം ബാധിക്കുകയും ചെയ്തു-' അദ്ദേഹം പറഞ്ഞു.