എനിക്കവസരം തരൂ.. അഴിമതി അവസാനിപ്പിക്കാന്‍ എനിക്കറിയാം- ഗുജറാത്തില്‍ കെജ്രിവാള്‍

അഹമ്മദാബാദ്- അഹമ്മദാബാദിലെ നിക്കോള്‍ ഏരിയയില്‍ നടന്ന കൂറ്റന്‍ റോഡ് ഷോയെ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ അഭിസംബോധന ചെയ്തു.
ഗുജറാത്തികളെ വിജയിപ്പിക്കാനാണ് താന്‍ ഗുജറാത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

'എനിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയില്ല, പക്ഷേ അഴിമതി എങ്ങനെ അവസാനിപ്പിക്കണമെന്ന് എനിക്കറിയാം. ദല്‍ഹിയില്‍ അഴിമതി അവസാനിപ്പിച്ചു. ഇന്ന് ദല്‍ഹിയിലെ ഏതെങ്കിലും ഓഫീസില്‍ പോയാല്‍ കൈക്കൂലി നല്‍കേണ്ടതില്ല. അതുപോലെ, ഭഗവന്ത് മാന്‍ തന്റെ ഭരണത്തിന്റെ 10 ദിവസം കൊണ്ട് പഞ്ചാബിലെ അഴിമതി അവസാനിപ്പിച്ചു. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, പഞ്ചാബിലെ നിങ്ങളുടെ സുഹൃത്തുക്കളോട് ചോദിക്കുക. ഇന്ന്, പഞ്ചാബില്‍ ലൈസന്‍സ് ഓഫീസ്, തഹസില്‍ദാര്‍ ഓഫീസ് എന്നിങ്ങനെ എല്ലാ ജോലികളും 10 മിനിറ്റിനുള്ളില്‍ തീരുന്നു. ദല്‍ഹിയിലും പഞ്ചാബിലും ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ 'കെജ്രിവാള്‍ ആ ജയേഗാ (കെജ്രിവാള്‍ വരും)' എന്നും 'ഭഗവന്ത് മാന്‍ ആ ജയേഗാ (ഭഗവന്ത് മാന്‍ വരും)' എന്നും പറയും. എനിക്കൊരു അവസരം തരൂ.. ഞാനത് തെളിയിക്കാം- കെജ്രിവാള്‍ പറഞ്ഞു.

 

Latest News