ബംഗളൂരു- നഗരത്തിന്റെ ഹൃദയഭാഗത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യാത്ര ചെയ്ത റോഡിലുണ്ടായ സ്‌ഫോടനം ഏറെ നേരം പരിഭ്രാന്തിക്ക് കാരണമായി. ഒടുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കണ്ടെത്തി.
അമിത് ഷാ സഞ്ചരിച്ച റോഡില്‍ മൗണ്ട് കാര്‍മല്‍ കോളേജിന് സമീപം വൈകിട്ട് നാലരയോടെയാണ് സ്‌ഫോടന ശബ്ദം കേട്ടത്. ചിക്കബല്ലാപ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമിത് ഷാ.
ശബ്ദം കേട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മലിനജലത്തില്‍ ഭൂഗര്‍ഭ വൈദ്യുതി കേബളുകളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്‌ഫോടനത്തിനു കാരണമായതെന്ന് കണ്ടെത്തി.
സ്‌ഫോടനശബ്ദം കേട്ടുവെന്ന വിവരം ലഭിച്ചപ്പോള്‍ പോലീസ് ആശങ്കയിലായെങ്കിലും അട്ടിമറിയൊന്നുമില്ലെന്ന് വളരെ വേഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
മലിനജല ദ്വാരത്തില്‍നിന്ന് ചാരനിറത്തില്‍ കട്ടിയുള്ള പുക ഉയരുന്നത് വീഡിയോയില്‍ കാണാം. അമിത് ഷായുടെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരുമാണ് സ്‌നിഫര്‍ നായ്ക്കളുടെ സാഹയത്തോടെ പ്രദേശത്ത് പരിശോധന നടത്തിയത്.